ആമുഖം

പാരമ്പര്യ തനിമ കൈവിടാതെ സാമൂഹിക നവജാഗരണ ത്തിനായി പുത്തൻ മാതൃകകൾ സൃഷ്ടിച്ച് മുന്നേറുകയാണ് മിൻഹാജുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അക്കാദമി. വിശുദ്ധ ഖുർആൻ മനഃപാഠമാക്കുന്നതോടൊപ്പം മുഖ്തസ്വർ ബിരുദവും, ഭൗതിക വിഷയങ്ങളിൽ പിജിയും, കമ്പ്യൂട്ടർ പഠനം, ഭാഷാപഠനം, സർഗവാസനകൾക്ക് പരിശീലനം തുടങ്ങിയവയെല്ലാം നൽകി ആധുനികലോകത്തെ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന മികച്ച പ്രബോധകരെ സമൂഹത്തിന് സമർപ്പിക്കുന്ന 12 വർഷത്തെ കോഴ്സ് ആണ് സ്ഥാപനം ലക്ഷ്യംവെക്കുന്നത്. 2 4 2020 മുതൽ മത ഭൗതിക രംഗത്ത് പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ വിദ്യാർത്ഥികൾ പഠനം നടത്തി കൊണ്ടിരിക്കുന്നു. അതോടുകൂടെ പുതിയ കാലത്തെ യുവതയെ ദീനുമായി ചേർത്തുനിർത്താൻ ഖുർആൻ പാരായണവും, ആശയവും പഠിപ്പിക്കുന്ന ക്ലാസ്സുകൾ സ്ഥാപനം വിഭാവനം ചെയ്യുന്നുണ്ട്. പുറമേ സമൂഹത്തിൻറെ ആത്മീയ പുരോഗതിക്ക് വേണ്ടി വാരാന്ത, മാസാന്ത മജ്‌ലിസു കൾ ശൈഖുനാ മുസ്തഫ നദ്‌വി അൽ ഖാസിമിയുടെ നേതൃത്വത്തിലായി സംഘടിപ്പിക്കുന്നു.

ആമുഖം

പാരമ്പര്യ തനിമ കൈവിടാതെ സാമൂഹിക നവജാഗരണ ത്തിനായി പുത്തൻ മാതൃകകൾ സൃഷ്ടിച്ച് മുന്നേറുകയാണ് മിൻഹാജുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അക്കാദമി. വിശുദ്ധ ഖുർആൻ മനഃപാഠമാക്കുന്നതോടൊപ്പം മുഖ്തസ്വർ ബിരുദവും, ഭൗതിക വിഷയങ്ങളിൽ പിജിയും, കമ്പ്യൂട്ടർ പഠനം, ഭാഷാപഠനം, സർഗവാസനകൾക്ക് പരിശീലനം തുടങ്ങിയവയെല്ലാം നൽകി ആധുനികലോകത്തെ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന മികച്ച പ്രബോധകരെ സമൂഹത്തിന് സമർപ്പിക്കുന്ന കോഴ്സ് ആണ് സ്ഥാപനം ലക്ഷ്യംവെക്കുന്നത്. 24-6-2020 മുതൽ മത ഭൗതിക രംഗത്ത് പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ വിദ്യാർത്ഥികൾ പഠനം നടത്തി കൊണ്ടിരിക്കുന്നു. അതോടുകൂടെ പുതിയ കാലത്തെ യുവതയെ ദീനുമായി ചേർത്തുനിർത്താൻ ഖുർആൻ പാരായണവും, ആശയവും പഠിപ്പിക്കുന്ന ക്ലാസ്സുകൾ സ്ഥാപനം വിഭാവനം ചെയ്യുന്നുണ്ട്. പുറമേ സമൂഹത്തിൻറെ ആത്മീയ പുരോഗതിക്ക് വേണ്ടി വാരാന്ത, മാസാന്ത മജ്‌ലിസു കൾ ശൈഖുനാ മുസ്തഫ നദ്‌വി അൽ ഖാസിമിയുടെ നേതൃത്വത്തിലായി സംഘടിപ്പിക്കുന്നു.

Account Details

Account No

0859201000713

Bank

Canara Bank, Valanchery

IFSC Code

CNRB0000859

For admission

ശൈഖുനാ മുസ്തഫ നദ്‌വി അൽ ഖാസിമി

Image

വളാഞ്ചേരി, എടയൂർ ചീരമ്പത്തൂർ കുടുംബത്തിലെ ആലിക്കുട്ടി ഹാജി ആയിഷ ഹജ്ജുമ്മ ദമ്പതികളുടെ ഏട്ട് മക്കളിൽ നാലാമൻ. ശൈഖുനാ അത്തിപ്പറ്റ മൊയ്തീൻകുട്ടി മുസ്‌ലിയാരുടെ മരുമകൻ.

വാഗ്മിയും പ്രഭാഷകനുമായ ശൈഖുനാ ദർസ് പഠനം പൂർത്തീകരിച്ചത് ഉസ്താദ് എം. കെ. എം ബാഖവി പാലൂർ, അത്തിപ്പറ്റ സി. കെ അബ്ദു മുസ്‌ലിയാർ, യു. കുഞ്ഞാലി മുസ്ലിയാർ എന്നിവരിൽ നിന്നാണ്. ദർസ് പഠനശേഷം ഉത്തർപ്രദേശിലെ ഉന്നത മത കലാലയങ്ങളിൽ ഉപരിപഠനം നടത്തി നദവി, ഖാസിമി ബിരുദങ്ങൾ കരസ്ഥമാക്കി. തുടർന്ന് പ്രഭാഷണ രംഗത്തും ദർസ് രംഗത്തും വലിയ മുന്നേറ്റമാണ് ശൈഖുനാ കാഴ്ചവെച്ചത്.മൂർക്കനാട്, പഴുന്നാന, പുറമണ്ണൂർ,വളാഞ്ചേരി, ഇരുമ്പാലശ്ശേരി, മന്ദലാംകുന്ന്, പട്ടിക്കര, പൊന്നുരുന്നി എന്നിവിടങ്ങളിലായി 30 വർഷത്തോളമായി ദർസ് നടത്തിവരുന്ന ശൈഖുനാ ഈ കാലയളവിൽ ഒരുപാട് ശിഷ്യ സമ്പത്ത് കരസ്ഥമാക്കി.

കേരളത്തിനകത്തും പുറത്തും നിരവധി മഹല്ലുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ബിരുദധാരികളായ ശൈഖുനയുടെ ശിഷ്യരുടെ കൂട്ടായ്മയാണ് ജംഇയ്യത്തു മിൻഹാജിൽ ഫലാഹ്. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് വീട് നിര്‍മാണം, ചികിത്സാ സഹായം, വിവാഹ ധന സഹായം, തുടങ്ങി വിദ്യാഭ്യാസ ചാരിറ്റി മേഖലകളിൽ അനവധി നിരവധി പ്രവർത്തനങ്ങൾ ഈ കാലയളവിനുള്ളിൽ സംഘടനക്ക് നടത്താൻ കഴിഞ്ഞിട്ടുണ്ട്(الحمد لله). വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കൊടുക്കുക എന്ന ജംഇയ്യത്തു മിൻഹാജിൽ ഫലാഹിന്റെ ചിന്തയിൽനിന്ന് പിറവി കൊണ്ടതാണ് മിൻഹാജുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അക്കാദമി.

Team

മൊയ്‌ദു സഖാഫി

റഫീഖ് ബാഖവി

ഉസ്മാൻ ദാരിമി

അബ്ദു റസാഖ് ബാഖവി

ശിഹാബ് റഹ്‌മാനി

സൈദലവി റഹ്‌മാനി

അൻസാർ നഈമി

മുബഷിർ ഫൈസി

Contact Us


MINHAJUL FALAH HIFZUL QURAN ACADEMY
REG.NO.MPM/CA/599/2018
Q SQUARE, MANNATHPARAMB
EDAYUR NORTH PO
VALANCHERY
Pin: 676552


+91 9847 687 470
+91 7510 225 108
+91 9048 509 668


info@minhajulfalah.com